Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Complaint

Thiruvananthapuram

വീ​ട് വാ​ഗ്ദാ​നം ചെ​യ്ത് കോൺഗ്രസ് ക​ബ​ളി​പ്പി​ച്ച​താ​യി പൊ​ലി​സി​ൽ പ​രാ​തി

ചി​റ​യി​ൻ​കീ​ഴ്: വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ യ്തു ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി. ചി​റ​യി​ൻ​കീ​ഴ് അ​ഴൂ​ർ പെ​രു​ങ്ങു​ഴി മു​ട്ട​പ്പ​ലം ചി​റ്റാ​യി​ക്കോ​ണ​ത്ത് സു​കു-​ധ​ന്യ ദ​മ്പ​തി​ക​ളാ​ണ് പൊലിസിൽ പരാതി നൽകിയത്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് കു​ടും​ബ​ത്തി​നു വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​വുമായെത്തിയത്. 2024 ഓ​ഗ​സ്റ്റി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി ശി​ലാ​സ്ഥാ​പ​നം ന​ട​ത്തു​ക​യും ചെ​യ്തു. പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ​ല്ലാം പ​ങ്കെ​ടു​ത്തു.

ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്ന വീ​ട് ഒ​ന്ന​ര​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും നി​ർ​മി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല. സു​കു​വും കു​ടും​ബ​വും നി​ല​വി​ൽ വാ​ട​ക​വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്. കാ​ൻ​സ​ർ ബാ​ധി​ത​യാ​യ ഭാ​ര്യ​യും ശ്വാ​സ​ത​ട​സം നേ​രി​ടു​ന്ന മ​ക​നും ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സുകുവിന്‍റെ ​കു​ടും​ബം. നി​ത്യ​വൃ​ത്തി​ക്ക് വ​രു​മാ​നം ക​ണ്ടെ​ത്താ​നാ​കാ​തെ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കു​ടും​ബ​ത്തി​നു വാ​ട​ക അധിക ബാധ്യത വരുത്തി യെന്നും പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Latest News

Corehub Up